ആരാധകരുടെ പ്രിയ നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്ലുവും മാലിദ്വീപിൽ മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങൾ കാജൽ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു .
ഏഴ് വർഷത്തെ സൗഹൃദത്തിനും മുന്ന് വർഷത്തെ പ്രണയത്തിനും ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് നടി കാജൽ അഗർവാളും വ്യവസായിയായ ഗൗതം കിച്ച്ലുവും തമ്മിൽവിവാഹിതരായത്.
പുതിയ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.
ഈ അടുത്താണ് കാജൽ തന്റെ പ്രണയത്തെ കുറിച്ചും തുറന്നു പറഞ്ഞത്.ഇരുവരുടേയും പ്രണയകഥ പലരും അറിയാത്തത് കൊണ്ട് വിവാഹ പ്രഖ്യാപനം പലരെയും അതിശയിപ്പിച്ചു .
ഞാൻ സിനിമയിൽ നിന്നുള്ള ഒരാൾ ആയതുകൊണ്ടു തന്നെ ഇത് പറഞ്ഞു പഴകിയതും ആവർത്തന വിരസതയുള്ള ഒന്നുമാണെന്ന് എനിക്കറിയാം, എങ്കിലും കാര്യങ്ങൾ സംഭവിച്ചത് ഇങ്ങനെയാണ്,” പത്ത് വർഷം മുൻപ് ചില കോമൺ സുഹൃത്തുക്കൾ വഴിയാണ് തങ്ങൾ പരിചയപ്പെടുന്നത്.
ഗൗതമും ഞാനും മൂന്നു വർഷത്തോളം പ്രണയിച്ചു. ഞങ്ങൾ ഏഴ് വർഷം സുഹൃത്തുക്കളായിരുന്നു.സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തുവെന്നും കാജൽ അഭിമുഖത്തിൽ പറഞ്ഞു .