സുപ്രീംകോടതി വിധി; കുമാരസ്വാമിയോട് രാജി ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി

ബംഗളൂരൂ ജൂലൈ 17: രാജി സമര്‍പ്പിച്ച 15 വിമത എംഎല്‍എമാര്‍ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയോട് രാജി ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി.

ബിജെപി നേതാവ് ബിഎസ് യെദൂരപ്പ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അറിയിച്ചു. ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും വിജയമാണിതെന്നും കുമാരസ്വാമിക്ക് ഭൂരിപക്ഷം കുറവായതിനാല്‍ എത്രയും പെട്ടെന്ന് രാജി വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജി ആവശ്യപ്പെട്ട എംഎല്‍എമാരുടെ രാജി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുമാരസ്വാമിക്ക് ഭൂരിപക്ഷം കുറവായതിനാല്‍ എത്രയും പെട്ടെന്ന് രാജി വെയ്ക്കണമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷേട്ടറും അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →