പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു

ന്യൂഡൽഹി: പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെയും ഇന്ത്യയുടെ ബഹിരാകാശ വ്യവസായമേഖലയെയും പ്രധാനമന്ത്രി ശ്രീ  നരേന്ദ്രമോദി അഭിനന്ദിച്ചു.

“പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെയും ഇന്ത്യൻ ബഹിരാകാശ വ്യവസായമേഖലയെയും  ഞാൻ അഭിനന്ദിക്കുന്നു .


കോവിഡ് 19 കാലത്ത് നമ്മുടെ ശാസ്ത്രജ്ഞർ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കൃത്യസമയത്ത് ദൗത്യം പൂർത്തിയാക്കിയത്. അമേരിക്കയിലും ലക്സംബർഗിലും  നിന്നുള്ള നാലു വീതവും ലിത്വാനിയയിൽ നിന്നുള്ള ഒന്നും ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളും  ദൗത്യത്തിന്റെ  ഭാഗമായി വിക്ഷേപിക്കപ്പെട്ടു.”
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1671052

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →