തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് നീക്കി. പകരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്കരനെ ഉള്‍പ്പെടുത്തി. ശ്രീരാമിനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.
പി.ആര്.ഡിയുടെ കീഴിലാണ് ഫാക്ട് ചെക്ക് വിഭാഗത്തിന് തുടക്കം കുറിച്ചത്.
സര്‍ക്കാരിനേയും ജനങ്ങളേയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനാണ്.

