ഇന്ത്യ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് കിട്ടി, പാക് സേനാ മേധാവിയുടെ കാലുകള്‍ വിറച്ചു: അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിച്ചതിനെ കുറിച്ച് പാക് എംപിയുടെ വെളിപ്പെടുത്തല്‍

ഇസ്ലാമാബാദ്: 2019ല്‍ മിഗ് 21 വിമാനം തകര്‍ന്ന് പാകിസ്താന്‍ പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റും തമിഴ്നാട് സ്വദേശിയുമായ അഭിനന്ദന്‍ വര്‍ധമന്റെ മോചനത്തിന് കാരണമായത് ഇന്ത്യയോടുള്ള രാജ്യത്തിന്റെ ഭയമെന്ന് വ്യക്തമാക്കി പാക് എംപി. മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) നേതാവ് അയാസ് സാദിഖിന്റെ പ്രസ്താവനയാണ് വൈറലായിരിക്കുന്നത്.പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) എംപിയായ സാദിഖിന്റെ പരാമര്‍ശം.

വര്‍ധമാന്‍ പിടിയിലായ ശേഷം നടന്ന സുപ്രധാന യോഗത്തിലാണ് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി മുന്നറിയിപ്പ് നല്‍കിയത്.അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ ‘അന്ന് രാത്രി 9 മണിയോടെ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന്’ ഖുറേഷി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറിയിച്ചു. യോഗത്തിനെത്തിയ ആര്‍മി മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. സാദിഖ് നടത്തിയ ഈ പ്രസ്താവന സോഷ്യല്‍മീഡിയകളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. പിപിപി, പിഎംഎല്‍-എന്‍ ഉള്‍പ്പടെയുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, ആര്‍മി ചീഫ് ജനറല്‍ കമര്‍ ജാവേദ് ബജ്വ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് അഭിനന്ദനെ മോചിപ്പിക്കാന്‍ ഖുറേഷി ആവശ്യപ്പെട്ടതെന്ന് പിഎംഎല്‍-എന്‍ നേതാവ് പറഞ്ഞത്. ഇന്ത്യ 9 മണിക്ക് ആക്രമിക്കും. അതിന് മുന്‍പ് അഭിനന്ദനെ വിട്ടയയ്ക്കാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.പ ാര്‍ലമെന്ററി നേതാക്കളും സൈനിക മേധാവിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്നും സാദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

2019 ഫെബ്രുവരിയില്‍ രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും അതിര്‍ത്തി ലംഘിച്ചെത്തിയ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന തുരത്തിയിരുന്നു. ഇതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ കാണാതാവുന്നത്. ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടില്‍ താഴെയിറങ്ങവേ പാക്കിസ്ഥാന്റെ പിടിയിലായ അഭിനനന്ദനെ മാര്‍ച്ച് ഒന്നിനാണു മോചിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →