ഭാര്യയുടെ കാമുകനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

നെടുമങ്ങാട്: ഭാര്യയുടെ കാമുകനെ ഒളിച്ചിരുന്ന് ആക്രമിച്ച പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനുകുമാറിനെയാണ് പോലീസ് അറസ്റ്റ് ‌ചെയ്തത്. ഭാര്യയുമായി അകന്നുകഴിയുന്ന ബിനു മദ്യപിച്ച് ചില സമയങ്ങലില്‍ വീട്ടില്‍ എത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നു.

ബിനുവിന്‍റെ സുഹൃത്തുകൂടിയായ കാമുകന്‍ കഴിഞ്ഞ ദിവസം രാത്രി ഭാര്യയെ കാണാനെത്തിയപ്പോഴാണ് ഒളിഞ്ഞിരുന്ന ബിനു കമ്പിപ്പാരകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. അതിനുശേഷം ഓടി രക്ഷപെട്ട ബിനുവിനെ ആനാട് നിന്നും നെടുമങ്ങാട് പോലീസ് അറസറ്റ് ചെയ്തു. കോലപാതക ശ്രമത്തിന് കേസെടുത്ത് കോടതിയ്ല്‍ ഹാജരാക്കിയ ബിനുവിനെ റിമാന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →