ഇമ്മാനുവേൽ മാക്രോണിനെതിരായ വ്യക്തി അധിക്ഷേപത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അധ്യാപകൻ്റെ വധത്തിലും പ്രതിഷേധവുമായി രാജ്യം

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിനെതിരെ നടക്കുന്ന വ്യക്തി അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.

‘ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിനെതിരായി നടക്കുന്ന വ്യക്തി അധിക്ഷേപങ്ങളിൽ രാജ്യം ശക്തമായി പ്രതിഷേധിക്കുന്നു. ഫ്രാൻസിൽ സ്കൂൾ അധ്യാപകനെ കൊലപ്പെടുത്തിയ ഭീകരവാദികളുടെ നടപടിയിലും രാജ്യം പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊല്ലപ്പെട്ട അധ്യാപകൻ്റെ കുടുംബത്തെയും ഫ്രാൻസിലെ ജനങ്ങളെയും ഇന്ത്യയുടെ ദു:ഖം അറിയിക്കുന്നു ‘
വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

മുഹമ്മദ് നബിയുടെ കാർടൂൺ പ്രദർശിപ്പിച്ച അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇമ്മാനുവേൽ മാക്രോൺ സ്വീകരിച്ച നടപടികൾ ഇസ്ലാമിക സംഘടനകളുടെ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ഫ്രഞ്ച് പ്രസിഡൻ്റിനെതിരെ തുർക്കിയെ പോലുള്ള ഇസ്ലാമിക രാജ്യങ്ങൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →