കൊച്ചി:കൊറോണ രോഗിയുടെ മൃതദേഹം ഇല്ലാതെ ശവപ്പെട്ടി മാത്രം കൊടുത്തുവിട്ട് സ്വകാര്യ ആശുപത്രിയധികൃതര്‍. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആഴുപത്രിയ്ക്കാണ് വീഴ്ച സംഭവിച്ചത്.
സെമിത്തേരിയിൽ വച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ശവപ്പെട്ടി തുറന്നപ്പോഴാണ് പെട്ടിക്കുള്ളില്‍ മൃതദേഹം ഇല്ലെന്നു മനസിലാകുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച് മരണമടഞ്ഞ കോതാട് തത്തംപള്ളി സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദേഹം കൈമാറുന്നതിലാണ് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച്ചയുണ്ടായത്. മരണശേഷമാണ് പ്രിന്‍സിന് കൊറോണ സ്ഥിരീകരിച്ചത്.
മൃതദേഹം ഉണ്ടെന്ന വിശ്വാസത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി സെമിത്തേരിയില്‍ എത്തിച്ച പെട്ടി ബന്ധുക്കള്‍ തുറന്നപ്പോഴാണ് മൃതദേഹമില്ലെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ആംബുലന്‍സ് തിരികെ പോയി മൃതദേഹവുമായി എത്തുകയായിരുന്നു.
മൃതദേഹം കൈമാറ്റം ചെയ്തപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

