അറബ് ലോകത്ത് ഫ്രഞ്ച് ഉത്പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണം ശക്തമാവുന്നു

ഇസ്ലാമിനെതിരെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കും സര്‍ക്കാര്‍തല നടപടികള്‍ക്കും പിന്നാലെ അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണാഹ്വാനം ശക്തമാക്കി. ഇതിന് പിന്നാലെ പ്രവാചകനെതിരെ ആക്രമണം അഴിച്ചുവിടുന്നവരുടെ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് മൂലധനം പിന്‍ വലിക്കേണ്ടതുണ്ടെന്ന പ്രസ്ഥാവനയുമായി ഒമാന്‍ ഗ്രാന്‍റ് മുഫ്തി രംഗത്തെത്തി. ട്വിറ്ററില്‍ നടത്തിയ ഒരു പ്രസ്ഥാവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രവാചകന്‍റെ വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചവരില്‍ നിന്നുളള എല്ലാ കയറ്റുമതികളും ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം നല്‍കിയവരെ താന്‍ പിന്തുണക്കുന്നതായി ഗ്രാന്‍റ് മുഫ്തി പറഞ്ഞു. ഇത്തരക്കാര്‍ പ്രവാചകനോടുളള മുസ്ലീങ്ങളുടേയും മുസ്ലീം രാഷ്ട്രങ്ങളുടേയും വികാരങ്ങള്‍ മാനിക്കാത്തവരാണ് . മതപരമായ അധിക്ഷേപക്ഷങ്ങള്‍ നടത്തുന്നവരെ ആശ്രയിക്കാത്ത സമ്പത്ത് വ്യവസ്ഥ പടുത്തുയര്‍ത്തണമെന്നും മുഫ്ത്തി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →