ബംഗാൾ ബി ജെ പി യിൽ ആഭ്യന്തര കലഹം രൂക്ഷം, യുവമോർചയുടെ എല്ലാ ജില്ലാ കമ്മറ്റികളെയും പിരിച്ചു വിട്ടു

കൊൽക്കത്ത: യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സൗമിത്ര ഖാനെ അറിയിക്കാതെ യുവമോർച്ചയുടെ എല്ലാ ജില്ലാ കമ്മറ്റികളെയും സംസ്ഥാന ബി ജെ പി അധ്യക്ഷൻ ദിലീപ് ഘോഷ് പിരിച്ചുവിട്ടു. ഒക്ടോബർ 22 വ്യാഴാഴ്ചയാണ് ഒരു മുന്നറിയിപ്പുമില്ലാതെ മുഴുവൻ കമ്മറ്റികളെയും പിരിച്ചു വിട്ടത്.

ഏറെ നാളായി ബംഗാളിലെ ബി ജെ പിയിൽ ചില ശീതസമരങ്ങൾ നടക്കുന്നുണ്ട്. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് യുവമോർച്ച ഘടകങ്ങൾ പിരിച്ചുവിട്ട സംഭവം. ദിലീപ് ഘോഷ് തന്നെയാണ് സൗമിത്ര ഖാനെ യുവമോർചയുടെ തലപ്പത്തേക്ക് കൊണ്ടുവന്നത് എങ്കിലും ഇപ്പോൾ ഇരുവരും നല്ല ബന്ധത്തിലല്ല മുന്നോട്ടു പോകുന്നത്.

യുവമോർച്ചയുടെ കമ്മറ്റികളിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ദിലീപ് ഘോഷിന് അതൃപ്തി ഉണ്ടായിരുന്നു. ഈ അതൃപ്തിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്കു പിന്നിൽ എന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →