യുട്യൂബറെ കയ്യേറ്റം ചെയ്ത കേസ്, ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഒക്ടോബർ 30 വരെ ഹൈക്കോടതി തടഞ്ഞു

കൊച്ചി: അശ്ലീല യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 30 വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 30ന് മൂവരുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും. ഒക്ടോബർ 23 വെള്ളിയാഴ്ചയാണ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

അതേസമയം ജാമ്യാപേക്ഷ പരിഗണിക്കവേ ഭാഗ്യലക്ഷ്മി അടക്കമുളളവരെ ഹൈക്കോടതി വിമർശിച്ചു. പ്രതികളുടെ പ്രവൃത്തി തെറ്റായ സന്ദേശം നൽകുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. മർദിക്കാൻ തയ്യാറാണെങ്കിൽ അതിന്റെ ഫലം നേരിടാനും തയ്യാറാകണം. നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം തന്നത് എന്നും ഹൈക്കോടതി ചോദിച്ചു.
മർദിച്ചിട്ടില്ലെന്നും വിജയ് പി നായർ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ഒരു പിടിവലി മാത്രമാണ് നടന്നതെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →