മനീഷ് പാണ്ഡെയാണ് താരം ,47 പന്തിൽ പുറത്താവാതെ 83

ദുബൈ: മനീഷ് പാണ്ഡെ അവിസ്മരണീയ പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അനായാസം തോല്‍പ്പിച്ച്‌ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 8 വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയം. 47 പന്തില്‍ പുറത്താവാതെ 83 റണ്‍സ് എടുത്ത മനീഷ് പാണ്ഡെയും 51 പന്തില്‍ പുറത്താവാതെ 52 റണ്‍സ് എടുത്ത വിജയ് ശങ്കറും ചേര്‍ന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അനായാസം ജയം സമ്മാനിച്ചത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ബെയര്‍സ്‌റ്റോയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്കോര്‍ 16 റണ്‍സ് എടുക്കുന്നതിന് മുന്‍പ് തന്നെ പുറത്തായി.

എന്നാല്‍ തുടര്‍ന്ന് വന്ന മനീഷ് പാണ്ഡെയും വിജയ് ശങ്കറും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി രാജസ്ഥാന്‍ റോയല്‍സിനെ അനായാസം മറികടക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 140 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് എടുത്തത്. 36 റണ്‍സ് എടുത്ത സഞ്ജു സാംസണും 30 റണ്‍സ് എടുത്ത ബെന്‍ സ്റ്റോക്‌സുമാണ് രാജസ്ഥാന്‍ റോയല്‍സ് സ്കോര്‍ 150 കടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →