ജമ്മു ജൂലൈ 16: അമര്‍നാഥ് ക്ഷേത്രത്തിലേക്ക് 3967 പേരടങ്ങുന്ന പുതിയ സംഘം പുറപ്പെട്ടു. യാത്രി നിവാസിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും ‘ബം ബം ബോലെ’ മന്ത്രം വിളിയുമായി ചൊവ്വാഴ്ചയാണ് സംഘം പുറപ്പെട്ടത്. 167 വാഹനങ്ങളിലായി പുറപ്പെട്ട തീര്‍ത്ഥാടകരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മോട്ടോര്‍ബൈക്കിലും ജീപ്പിലുമായി അനുഗമിക്കും. പഹല്‍ഗാമിലേക്ക് 1741 പുരുഷന്മാര്‍, 455 സ്ത്രീകള്‍, 35 കുട്ടികള്‍, തുടങ്ങിയവര്‍ 93 വാഹനങ്ങളിലായി ബേസ് ക്യാമ്പില്‍ നിന്നും പുറപ്പെട്ടു. ബല്‍ട്ടാലിലേക്ക് 1112 പുരുഷന്മാര്‍, 485 സ്ത്രീകള്‍, 18 കുട്ടികള്‍, എന്നിവര്‍ 73 വാഹനങ്ങളിലായി പുറപ്പെട്ടു. 167 വാഹനങ്ങളാണ് ആകെ മൊത്തം പുറപ്പെട്ടത്.
അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള ആദ്യ സംഘം ജൂണ്‍ 29ന് കെ കെ ശര്‍മ്മയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 15ന് ശരവണ്‍ പൂര്‍ണ്ണിമയുടെ അന്ന് പരിപാടി അവസാനിക്കും.

