ഗുവാഹത്തി ജൂലൈ 15: ആസ്സാമിലുണ്ടായ പ്രളയദുരന്തം ഏകദേശം 26 ലക്ഷം പേരെയാണ് ബാധിച്ചത്. ഇപ്പോഴും അവര്‍ ദുരിതം അനുഭവിക്കുകയാണ്. ഈ അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതബാധിതര്‍ക്ക് വേണ്ടുന്ന എല്ലാ സഹായവും നല്‍കുമെന്ന് തിങ്കളാഴ്ച ഉറപ്പ് നല്‍കി. ആസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായുള്ള ടെലിഫോണിക് സംഭാഷണം വഴി, ദുരിതത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളും ദുരിതത്തിന്‍റെ വ്യാപ്തിയും മോദി മനസ്സിലാക്കി.
ബ്രഹ്മപുത്രയിലും ബറാകിലും ഈയിടയ്ക്കുണ്ടായ വെള്ളപ്പൊക്കത്തെപ്പറ്റിയും സര്‍ബാനന്ദ മോദിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍, പുനരധിവാസം എന്നിവയെപ്പറ്റിയും സര്‍ബനന്ദ അറിയിച്ചു. ദുരിതബാധികര്‍ക്കും സംസ്ഥാനത്തിനും വേണ്ടുന്ന എല്ലാ സഹകരണവും കേന്ദ്രത്തില്‍ നിന്നും ഉണ്ടാകുമെന്ന് മോദി വ്യക്തമാക്കി. സംസ്ഥാനത്തെ 28 ജില്ലകളിലായി 26 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. പതിനൊന്നോളം പേര്‍ മരിച്ചു.