ന്യൂഡല്‍ഹി: രക്താര്‍ബുദത്തിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. അസ്ഥി മജ്ജ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ രൂപപ്പെടുന്ന കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന വാക്‌സിനാണിത്. പ്രതിരോധ കുത്തിവയ്പ്പിലൂടെ രക്താര്‍ബുദം ചികിത്സിക്കാനുള്ള സാധ്യതയാണ് പുതിയ പഠനത്തിലൂടെ തെളിയുന്നത്. നേച്ചര്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വാക്‌സിനെടുത്ത രക്താര്‍ബുദ രോഗികളില്‍ ഇപിഎസ് 8, പിഡി -1 / പിഡി-എല്‍ 1 എന്നിവ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ചൈനയിലെ സുജിയാങ് ആശുപത്രിയിലെ ഗവേഷകനായ എല്‍ഐ യുഹുവ പറഞ്ഞു.
രക്തവും മജ്ജയും എടുത്തു പരിശോധിച്ചാലേ രോഗം ഏതുതരം കോശത്തെയാണ് ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്താനാകൂ. ജനിതക പരിശോധനയും ഇമ്മ്യൂണോളജിക്കല്‍ (പ്രതിരോധ) ടെസ്റ്റുകള്‍ക്കും ശേഷമാണ് ഈ വാക്‌സിന്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

