കൊല്ലത്ത് റംസിയുടെ മരണം, സീരിയൽ നടി ലക്ഷ്മി പ്രമോദിന്റെയും ഭർത്താവിന്റെയും ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ

കൊല്ലം: വിവാഹ നിശ്ചയത്തിനു ശേഷം കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പട്ടികയിലുള്ളവരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
സീരിയല്‍ താരം ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവർക്ക് ജാമ്യം അനുവദിച്ചതിനെതിരെയാണ് നടപടി.10 -10 -2020 ശനിയാഴ്ചയാണ്
കൊല്ലം സെഷന്‍സ് കോടതി ഇവർക്ക് ജാമ്യം നൽകിയത്.

വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ലക്ഷ്മിയും ഭര്‍ത്താവും റംസിയെ നിര്‍ബന്ധിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒളിവില്‍ പോയ ഹാരിസിനെ സെപ്തംബര്‍ 7ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. .

അസറുദ്ദീന്റെ സഹോദരന്‍ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തത്. വിവാഹ നിശ്ചയത്തിനു ശേഷം ഇയാള്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ് 2020 സെപ്തംബര്‍ 3ന് യുവതി തൂങ്ങി മരിച്ചെന്നാണ് കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →