ലോകത്ത് ആദ്യമായി രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ മരിച്ചു

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡില്‍ രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ മരിച്ചു. കൊവിഡ് രണ്ടുതവണ ബാധിച്ച ഒരാള്‍ ലോകത്ത് മരിക്കുന്നത് ആദ്യമായാണ്.അപൂര്‍വമായ ബോണ്‍ മാരോ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന 89കാരിയാണ് മരിച്ചത്. ലോകത്ത് പലയിടങ്ങളിലായി രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ മരണപ്പെടുന്നത്. കാന്‍സര്‍ രോഗിയായതിനാല്‍ അവരുടെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടിരുന്നതായി നെതര്‍ലന്‍ഡ്‌സ മാസ്ട്രിഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറഞ്ഞു.ഇതുവരെ 23 പേര്‍ക്കാണ് അത്തരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.

കാന്‍സര്‍ ബാധിതയായി ചികിത്സയിലിരുന്ന സ്ത്രീക്ക് ആദ്യം കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നെഗറ്റീവായി. വീണ്ടും കീമോ തെറാപ്പി ആരംഭിച്ചു. കീമോ തുടങ്ങി രണ്ടാം ദിവസം തന്നെ സ്ത്രീ വീണ്ടും കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. പനിയും ശ്വാസ തടവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 ദിവസത്തോളം ചികിത്സ തുടര്‍ന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →