ഇങ്ങിനെയും മുഖമോ ? നടി നവ്യ നായരെ കുറിച്ച് ഫിറോസ് കുന്നും പറമ്പിൽ

കൊച്ചി: അഭിനയത്തിലൂടെ മികവ് തെളിയിച്ച് പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് നവ്യ നായർ. അഭിനയത്തേക്കാൾ കൂടുതൽ മറ്റുളളവരുടെ വേദനയില്‍ പങ്കുചേർന്ന് സഹായിക്കാന്‍ മനസ്സു കാണിക്കുന്ന നവ്യ മാരക രോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജൂണില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോള്‍ ആ വീഡിയോ കാരണം സൗമ്യയ്ക്ക് ലഭിച്ച സഹായം വ്യക്തമാക്കിയും നവ്യയ്ക്ക് നന്ദി പറഞ്ഞും കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍.

പ്രിയപ്പെട്ട നവ്യാനായര്‍….ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത ഈ വീഡിയോ എന്റെ മുന്നില്‍ എത്തുന്നത് വരെ നിങ്ങള്‍ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങളെന്റെ മുമ്പില്‍ നില്‍ക്കുന്നത് ഹൃദയത്തില്‍ നന്മയുള്ള ഒരു വലിയ മനുഷ്യസ്‌നേഹി കൂടിയായിട്ടാണ്. നിങ്ങള്‍ അവള്‍ക്ക് തിരികെ കൊടുത്തത് അവളുടെ മാത്രം ജീവന്‍ അല്ല, മകള്‍ നഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ കൂടി മരിക്കും എന്ന് പറഞ്ഞ അവളുടെ മാതാപിതാക്കളെ കൂടിയാണ്, അവളുടെ ചികിത്സക്ക് വേണ്ടി പണയപ്പെടുത്തി നഷ്ടപ്പെടുമെന്ന് കരുതിയ അവരുടെ ആ കുഞ്ഞു വീടാണ് , എപ്പോള്‍ വേണമെങ്കിലും നിലയ്ക്കും എന്ന് കരുതിയ അവളുടെ സ്വപ്നങ്ങളെയാണ് നിങ്ങള്‍ ഒരു പാട് ആരാധകരുള്ള അറിയപ്പെടുന്ന ഒരു നടിയാണ്, കുടുംബമുണ്ട്, നിങ്ങളുടേതായ ഇഷ്ടങ്ങള്‍ ഉണ്ട്.

അഭിനയ ലോകത്ത് മാത്രമായി ജീവിച്ചിരുന്നു എങ്കില്‍, നിങ്ങളൊരിക്കലും സൗമ്യയെ കാണില്ല, കണ്ടാലും അവളുടെ സങ്കടങ്ങള്‍ ഏറ്റെടുക്കാന്‍ തോന്നില്ല , ആ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമായിരുന്നില്ല . മറ്റുള്ളവരുടെ സങ്കടങ്ങള്‍ പങ്കിട്ടെടുക്കാന്‍ കഴിയുന്ന , അവര്‍ക്കുവേണ്ടി വേദനിക്കുന്ന, അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്ന, മനുഷ്യര്‍ ഹൃദയത്തില്‍ ഒരുപാട് നന്മയുള്ളവരാണ്. അവരാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹികള്‍..അതെ, നിങ്ങള്‍ വലിയൊരു മനുഷ്യസ്‌നേഹിയാണ്. താര ജാഡകളില്ലാതെ, വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വന്ന് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മാതൃകയാക്കേണ്ടതാണ്.

ഞാനൊരു ചാനല്‍ ഷോയില്‍ വച്ചാണ് സൗമ്യയെ കാണുന്നത്, അന്ന് അവരുടെ അവസ്ഥ മനസ്സിലായിട്ടും ഒരുപാട് രോഗികള്‍ എന്റെ മുന്നില്‍ ഉള്ളതുകൊണ്ട് എനിക്കവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ല .

പക്ഷേ എനിക്കിപ്പോള്‍ അതില്‍ സങ്കടമില്ല, അവള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് സുരക്ഷിതമായ കൈകളില്‍ തന്നെയായിരുന്നു. സൗമ്യയുടെ വീട്ടിലെ ആ കുഞ്ഞു പൂജാമുറിയില്‍ അവള്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടൊപ്പം അവളുടെ മനസ്സില്‍ ഇനി ഒരു മുഖം കൂടി തെളിയുമെന്ന് എനിക്കുറപ്പാണ്. അഭിമാനം, സന്തോഷം നിങ്ങളെ പോലുള്ളവരാണ്, സോഷ്യല്‍ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീര്‍ക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഒരു വീഡിയോ പങ്കുവച്ച് നവ്യ എത്തിയത്. അടുത്തിടെ അമൃത ടിവിയില്‍ ഒരു പ്രോഗ്രാമില്‍ അതിഥിയായി പോയിരുന്നു. അവിടെ വച്ചാണ് സൗമ്യയെ പരിചയപ്പെട്ടതെന്ന് നവ്യ വീഡിയോയില്‍ പറയുന്നു. നല്ല അസ്സല്‍ പാട്ടുകാരിയാണ് സൗമ്യ എന്ന് പറഞ്ഞ് കൊണ്ടാണ് നവ്യ സൗമ്യയെ പരിചപ്പെടുത്തുന്നത്. 14 വര്‍ഷ്ത്തിന് മുന്‍പേ ഒരു പനി വന്ന് കിടപ്പിലായിരുന്നു. മൂന്നു വര്‍ഷത്തോളം അച്ഛനെയും അമ്മയെയും ഒന്നും തിരിച്ചറിയാത്ത വിധമായിരുന്നു. ഓപ്പറേഷന്‍ ചെയ്തിരുന്നുവെങ്കിലും ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍ക്ക് മാറി പോയതിനാല്‍ ഇടത് കാലിലെ ഓപ്പറേഷന് പകരം ചെയ്തത് വലുതു കാലിനാണ്. ഇപ്പോള്‍ രണ്ടു കാലിനും ശേഷിക്കുറവുണ്ട്. ലക്ഷത്തിലൊരാള്‍ വരുന്ന രോഗമാണ് സൗമ്യയ്ക്ക്. ഈ മരുന്നുകള്‍ കഴിക്കുന്നത് ശരീരത്തിന്റെ ഏതു എന്നാണ് സൗമ്യയുടെ ആഗ്രഹം.

സൗമ്യയെ കുറിച്ചുളള കഥകള്‍ പരിപാടിയില്‍ വീഡിയോയിൽ കണ്ട ശേഷമാണ് സൗമ്യയെ നവ്യ നേരിട്ടു കാണുന്നത്. അന്ന് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെങ്കിലും തന്നെ കൊണ്ട് ആകുന്നത് ചെയ്യാമെന്നു പറഞ്ഞു. പരിചയമുളളവരെ വിളിച്ചു പറയുകയും ചെയ്തു. എട്ടു ലക്ഷം രൂപയാണ് സൗമ്യയുടെ ഓപ്പറേഷനു ആവശ്യം. സര്‍ജ്ജറി കഴിഞ്ഞുളള ചിലവുകൾ വേറെയുമുണ്ട്.. വീടൊക്കെ പണയത്തിലാണ്. താനൊരു വീഡിയോ പോസ്റ്റ് ചെയ്ത് കഴിയുമ്പോള്‍ നിരവധി പേര്‍ കാണാറുണ്ടെന്നും അതില്‍ കുറച്ചു പേര്‍ എങ്കിലും സഹായിക്കണമെന്നാണ് നവ്യ വീഡിയോയിലൂടെ അഭ്യര്‍ത്ഥിക്കുന്നത്.

തന്റെ സുഹൃത്തുളായ റസൂല്‍പൂക്കുട്ടി, മഞ്ജു വാര്യര്‍, ആശിഖ് അബു എന്നിവരെ നോമിനേറ്റ് ചെയ്തിരുന്നു. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് നവ്യ വീഡിയോ അവസാനിപ്പിച്ചത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ സഹായം ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് കമന്റുകള്‍ ചെയ്തിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →