മയക്കുമരുന്ന് കേസിലെ പ്രതിയെ തേടി നടൻ വിവേക് ഒബ്റോയുടെ വീട്ടിൽ റെയ്ഡ്

ന്യൂഡല്‍ഹി : മയക്കു മരുന്നു കേസിലെ പ്രതിയെ ഒളിപ്പിച്ചെന്ന സംശയത്തിൽ നടന്‍ വിവേക് ഒ ബ്റോയിയുടെ മുംബൈയിലെ വസതിയില്‍ പൊലീസ് റെയ്ഡ്.

വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ ആദിത്യ ആല്വയെ ഒളിപ്പിച്ചെന്നാണ് സംശയിച്ചത്. ഇയാൾ മയക്കുമരുന്നു കേസിൽ പ്രതിയാണ്. കർണാടക ചലച്ചിത്രമേഖലയിലെ ഗായകർക്കും അഭിനേതാക്കൾക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ ആല്വ അന്വേഷണം നേരിടുന്നത്.

ഇയാൾ ബന്ധുവായ വിവേക് ഒബ്റോയുടെ വീട്ടിൽ ഉണ്ടെന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോടതി വാറണ്ട് സഹിതമാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയതെന്ന് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

കർണാടക മുൻ മന്ത്രി ജീവരാജ് ആല്വയുടെ മകനാണ് ആദിത്യ ആല്വ.
ബംഗളൂരുവിലെ ഇയാളുടെ വീട്ടിലും കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗാല്റാനി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →