നേരത്തേ എഴുതാൻ സാധിക്കാത്തവർക്കുള്ള നീറ്റ് പരീക്ഷ ഓക്ടോബർ 14 ന്

ന്യൂഡൽഹി: കോവിഡ് ബാധ മൂലമോ, കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നതു മൂലമോ ‘നീറ്റ്’ പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ഒക്ടോബർ 14 ന് പരീക്ഷ നടക്കും.

പരീക്ഷ നടത്തുന്നതിനെതിരായ ഹർജി തീർപ്പാക്കി കൊണ്ട് സുപ്രീം കോടതി വച്ച നിർദേശ പ്രകാരമാണ് ഒരു വിഭാഗം വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തുന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ സെപ്റ്റംബർ 13 നായിരുന്നു പരീക്ഷ നടന്നത്. ഒക്ടോബർ 16 നാണ് ഫലപ്രഖ്യാപനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →