ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്ന് കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ചൊവ്വാഴ്ച (13.10.2020) ചോദ്യം ചെയ്യില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി സമയം ആവശ്യമുളളതിനാലാണ് വൈകിപ്പിക്കുന്നതെന്നും കസ്റ്റംസ്.

വെളളി,ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി ശിവശങ്കറിനെ വിട്ടയച്ചിരുന്നു. ദുബായില്‍ നിന്നുളള ഈന്തപ്പഴം ഇറക്കുംമതി സംബന്ധിച്ചുളള വിവരങ്ങളാണ് കഴിഞ്ഞ വെളളിയാഴ്ച കസ്റ്റംസ് ശിവശങ്കറില്‍ നിന്നാരഞ്ഞത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശനിയാഴ്ചയും ആരാഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →