ന്യൂ ഡൽഹി: ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു കോവിഡ് നെഗറ്റീവ് ആയി. 2020 സെപ്റ്റംബർ 29 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം ഗൃഹ നിരീക്ഷണത്തിലായിരുന്നു.
ഇന്നത്തെ ആർ ടി- പി സി ആർ പരിശോധന ഫലം അനുസരിച്ച് ഉപരാഷ്ട്രപതിയുടെയും ഭാര്യ ശ്രീമതി ഉഷാ നായിഡുവിന്റെയും പരിശോധനാഫലം നെഗറ്റീവ് ആണ്
ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം ഉടൻ തന്നെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ മടങ്ങിയെത്തും എന്നാണ് കരുതുന്നത്.

