കൊല്ലം: കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി. തൃശൂർ സ്വദേശി ബാദുഷ ആണ് ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത്. ബാദുഷയുടെ ദേഹമാസകലം കാട്ടിലെ കുളയട്ട കടിച്ച് ചോര വാര്‍ന്ന നിലയിലായിരുന്നു. പോലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
8 – 10-2020 വ്യഴാഴ്ച കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി
കാട്ടില്‍ ഒളിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ചാടിപ്പോയതിന് ശേഷം ഒരു രാത്രി മുഴുവന്‍ ഇയാള്‍ നെടുവന്നൂര്‍ കടവ് വനമേഖലയിലും ചെന്തുരുണി വന്യജീവി സങ്കേതത്തിലുമായാണ്
തങ്ങിയത്.
9 -10-2020 വെള്ളിയാഴ്ച രാവിലെ രക്ഷപ്പെടാനായി പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മാസ്കു കൊണ്ട് മുഖം മറച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
ചാടിപ്പോയ ഇയാൾ ആദ്യം നെടുവന്നൂര്‍ കടവ് വനമേഖലയിലാണ് ഒളിച്ചത്. പോലീസ് എത്തി പരിശോധന തുടങ്ങിയതോടെയാണ് ചെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് മാറിയതെന്ന് ഇയാൾ പോലീസിനോട് വ്യക്തമാക്കി

