ടോവിനോ തോമസിന്റെ ആരോഗ്യ നില വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: ടോവിനോ തോമസിന്റെ ആരോഗ്യ നില വ്യക്തമാക്കി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കി. ടൊവിനോ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. 9-10- 2020 വെള്ളിയാഴ്ച രാവിലെ 11 വരെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തും. ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പിറവത്തെ സെറ്റില്‍ നിന്നും
5 -10 -2020 തിങ്കളാഴ്ചയാണ് താരത്തിന് പരിക്കേറ്റത്. ചൊവ്വാഴ്ചയും ഷൂട്ടിംഗിന് എത്തിയ ടൊവിനോ കടുത്ത വയറുവേദനയെ തുടർന്ന് ബുധനാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആന്തരിക രക്ത സ്രാവമാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തി വിദഗ്ധ ചികിത്സയ്ക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള’

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →