സംസ്ഥാനത്തെ ക്വാറികളിൽ വ്യാപക വിജിലൻസ് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറികളിൽ വ്യാപക വിജിലൻസ് പരിശോധന നടത്തും. അനധികൃത ഖനനവും, ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്നാണ് നടപടി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി പരാതികളാണ് ലഭിച്ചത്.
ക്വാറികളിൽ ഉപയോഗിക്കേണ്ട വെടിമരുന്ന് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു.

നടപടികളുടെ ഭാഗമായി ക്വാറികളിലെ രേഖകളും മറ്റു നിയമപരമായ അനുമതികളും വിജിലൻസ് പരിശോധിക്കും. ഇതിനകം 15 ലോറികളാണ് പിടികൂടിയത്.പാസ് ഇല്ലാത്തതിനും, അമിതഭാരം കയറ്റിയതിനുമാണ് ലോറികൾ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →