വാഷിംഗ്ടണ്‍: തനിക്കു കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ചശേഷവും വൈറ്റ് ഹൗസില്‍ തന്നെ തുടരാനാണു ആഗ്രഹിച്ചത്. പ്രസിഡൻ്റ് ആയതിനാൽ മികച്ച പരിചരണം നൽകണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതു കൊണ്ടാണ് ചികിത്സ തേടിയതെന്നും ട്രംപ് പറഞ്ഞു.
വൈറസ് ബാധിച്ചതു കൊണ്ട് തനിക്കു റീജെനറോണ് എന്ന മരുന്നിനെ കുറിച്ചറിയാൻ സാധിച്ചു. അത് ഉപയോഗിക്കാനും കഴിഞ്ഞു. തന്റെ നിര്‍ദേശപ്രകാരമാണു ചികിത്സയ്ക്കു റീജെനറോണ് ഉപയോഗിച്ചത്. ഏറെ പ്രയോജനപ്രദമായ മരുന്നാണു റീജെനറോണെന്നും ട്രംപ് പറഞ്ഞു.