മോസ്‌കോ: പുനരുപയോഗിക്കാവുന്ന ആദ്യത്തെ മീഥെയ്ന്‍ റോക്കറ്റ് വികസിപ്പിക്കാന്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി. രാജ്യത്തിന്റെ ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നാണ് സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്്. 2026 ഓടെ പൂര്‍ണമായും പുനരുപയോഗിക്കാനുള്ള റോക്കറ്റുകളാവും രാജ്യത്തുണ്ടാവുക, അതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ മീഥെയ്ന്‍ റോക്കറ്റ് കൂടുതല്‍ ചെലവ് കാര്യക്ഷമവും കൂടുതല്‍ വിശ്വസനീയവുമായിരിക്കും.
പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റ് സൃഷ്ടിക്കുന്നതിനുള്ള ചെലവ് 70 ബില്യണ്‍ റുബിളില്‍ (ഏകദേശം 880 ദശലക്ഷം ഡോളര്‍) കവിയുകയില്ല, അതേസമയം ഒരു വിക്ഷേപണ സേവനത്തിന്റെ വില 22 മില്യണ്‍ ഡോളര്‍ എന്ന നിലയില്‍ നിശ്ചയിച്ചിട്ടുണ്ടെന്നും റഷ്യന്‍ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

