അമര്‍നാഥിലേക്കുള്ള യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു

ജമ്മു ജൂലൈ 13: ഭഗവതി നഗറിലെ യാത്രി നിവാസില്‍ നിന്നും അമര്‍നാഥിലേക്കുള്ള യാത്ര താത്കാലികമായി നിറുത്തിവെച്ചു. രക്തസാക്ഷിദിനത്തില്‍ പുതിയ സംഘങ്ങളുടെ യാത്ര നിയന്ത്രിക്കും. രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ശനിയാഴ്ച മുന്‍കരുതലായി അമര്‍നാഥിലേക്കുള്ള യാത്ര താത്കാലികമായി നിര്‍ത്തുന്നതെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു.

ഉന്നത അധികൃതരുടെ നിര്‍ദ്ദേശമനുസിച്ച് മാത്രമേ പുതിയ സംഘങ്ങളെ അമര്‍നാഥിലേക്ക് പോകാന്‍ അനുവദിക്കുവെന്നും അവര്‍ അറിയിച്ചു. 5395 തീര്‍ത്ഥാടകരാണ് വെള്ളിയാഴ്ച ബേസ് ക്യാമ്പില്‍ നിന്ന് പോയത്. ഇതുവരെ 58,427 തീര്‍ത്ഥാടകര്‍ ജമ്മുവില്‍ നിന്ന് ദര്‍ശനത്തിന് പോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →