എബിവിപി പ്രതിനിധി സംഘം അമിത് ഷായെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി ജൂലൈ 13: അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ് (എബിവിപി) ഓഫീസ് ഭാരവാഹികള്‍ ആഭ്യന്തരമന്ത്രിയും ബിജെപി പാര്‍ട്ടി നേതാവുമായ അമിത്ഷായെയും കേന്ദ്രമന്ത്രിമാരെയും സന്ദര്‍ശിച്ചു. ജമ്മു കാശ്മീരിലെ ഭീകരാക്രമണം, നക്സലിസം, വിദ്യാഭ്യാസം എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്തു.

മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍, വനിതാ ശിശുവികസന വകുപ്പ് മന്ത്രി എന്നിവരുമായാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചത്. വിവിധ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുകയും നിവേദനപത്രിക സമര്‍പ്പിക്കുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും മയക്കുമരുന്നിന്‍റെ ഉപയോഗത്തെപ്പറ്റിയും സംബന്ധിച്ച് അവര്‍ ചര്‍ച്ച ചെയ്തു. സാമൂഹ്യനീതി വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗെലോട്ടിനെയും അവര്‍ സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →