അത്യാധുനിക മിസൈല്‍ സാങ്കേതിക വിദ്യ പരീക്ഷണം വിജയമാക്കി ഇന്ത്യ

ഡൽഹി: ഇന്ത്യയുടെ അത്യാധുനിക മിസൈല്‍ സാങ്കേതിക വിദ്യയുടെ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു പരീക്ഷണം.

അന്തര്‍വാഹിനിയില്‍ നിന്നുള്ള ആണവ മിസൈല്‍ ആക്രമണത്തിനടക്കം സഹായിക്കുന്ന സൂപ്പര്‍ സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിസോ (SMART ) സംവിധാനമാണ് പരീക്ഷിച്ചത്.

ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് സംവിധാനം വികസിപ്പിച്ചത്.
പരീക്ഷണത്തിൽ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം നേടാനായെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

വിജയകരമായ പരീക്ഷണം നടത്തിയ ഡിആര്‍ഡിഒയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക് കരുത്തേകുന്നതാണ് ഈ പരീക്ഷണം എന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →