കോവിഡ് മാനദണ്ഡ പാലനം: കൊല്ലം ജില്ല കലക്ടര്‍ നിരീക്ഷണം നടത്തി

കൊല്ലം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നേരിട്ടെത്തി നിരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി. രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  അഞ്ചാലുംമൂട്, തൃക്കരുവ മേഖലയിലാണ്  സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനും മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ജില്ലാ കലക്ടര്‍ അപ്രതീക്ഷിത പരിശോധന നടത്തിയത്.

സാമൂഹിക അകലം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ വ്യാപാരസ്ഥാപനങ്ങളില്‍ പാലിക്കുന്നുണ്ടോയെന്ന് സംഘം പരിശോധിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ജോലിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക്  കര്‍ശന താക്കീതും നല്‍കി.  തുടര്‍ന്നുള്ള  ദിവസങ്ങളിലും ജില്ലാതല ഉദോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ ജില്ലയിലെ മുഴുവന്‍ മേഖലകളിലും പരിശോധന നടത്തും.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ  കടകളടച്ചിടുന്നത് അടക്കമുള്ള  നടപടികള്‍ സ്വീകരിക്കുമെന്നും ജനങ്ങള്‍ക്ക് രോഗവ്യാപനത്തിന്റെ തീവ്രത നേരിട്ട് ബോധ്യപ്പെടുത്തുകയാണ് അപ്രതീക്ഷിത പരിശോധനയുടെ ലക്ഷ്യമെന്നും കലക്ടര്‍ പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8327/covid-19-:-collector’s-visit.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →