ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നു

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഉംറ തീര്‍ത്ഥാടനം 05.10.2020 തിങ്കളാഴ്ച പുനരാംഭിക്കും . ഏഴുമാസങ്ങള്‍ക്കുശേഷമാണ് മക്കയില്‍ ഉംറ കര്‍മ്മം പുനരാരംഭിക്കുന്ന്ത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് നാലിന് തീര്‍ത്ഥാടനം നിര്‍ത്തി വച്ചിരുന്നു. ഉംറ നിര്‍വഹിക്കാനുളള ആദ്യ സംഘം ഇന്ന് അര്‍ദ്ധരാത്രി 12 മണിയോടെ മക്കയിലെത്തും.

ആദ്യ ഘട്ടത്തില്‍ ഓരോ ദിവസവും 6000 പേര്‍ വീതം ഉംറ നിര്‍വഹിക്കും. 1000 തീര്‍ത്ഥാടകര്‍ അടങ്ങുന്ന ബാച്ചുകളായാണ് ഉംറ നിര്‍വഹിക്കുക. ഓരോ ബാച്ചിനും കര്‍മ്മം പൂര്‍ത്തിയാക്കാന്‍ മൂന്നുമണിക്കാര്‍ സമയം ലഭിക്കും. 18 നും 65 നും ഇടക്ക് പ്രായമുളള ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഹജ്ജ് ഉംറ മന്ത്രലയം വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഉംറ നിര്‍വഹിക്കാനുളള അനുമതി നല്‍കുന്നത്. ആപ്പ് നിലവില്‍ വന്ന് ഒരാഴ്ചക്കുളളില്‍ തന്നെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് അനുമതി നല്‍കി .ഇതില്‍ കൂടുതല്‍ പേരും സൗദിയിലെ വിദേശ തൊഴിലാളികളാണ്

അതേസമയം മദീനയിലെ മസ്ജിദുന്നബവിയില്‍ പ്രവാചകന്‍റ ഖബറിടം സന്ദര്‍ശിക്കാന്‍ റൗളാ ഷെരീഫിലേക്കുളള പ്രവേശനം ഈ മാസം 18ന് ആരംഭിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് റൗലാ സന്ദര്‍ശനത്തിനും അനുമതി നല്‍കുക. കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ റൗളയുടെ 75 ശതമാനം ശേഷി മാത്രമേ ആദ്യഘട്ടത്തില്‍ പ്രയോജനപ്പെടുത്തുകയുളളു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →