കൊല്ലം: ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരി മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന ആരോപണത്തെ തുടർന്ന്
കൊല്ലത്ത് യുവഡോക്ടര്‍ ജീവനൊടുക്കി.അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപാണ് ആത്മഹത്യ ചെയ്തത്.
23 – 9 – 2020 നാണ് കുട്ടിയുടെ ശസ്ത്രക്രിയ കഴിഞ്ഞതെന്നും ഇതിന് ശേഷം കുട്ടിയെ ബന്ധുക്കളെ കാണിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടതിന് പിന്നാലെയാണ് പുത്തൂര്‍ മാറനാട്കുറ്റിയില്‍ സജീവ് കുമാറിന്റെയും വിനീത കുമാരിയുടെയും മകള്‍ ആഭിയ. എസ് .ലക്ഷ്മി എന്ന ഏഴുവയസുകാരി മരിച്ചത്. മരണം സംഭവിച്ചതിന് ശേഷം കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്കി.
ശസ്ത്രക്രിയയ്ക്ക് ശേഷം രാത്രി ഏഴോടെ കുട്ടിയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്
കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും നിർദ്ദേശിച്ചു. തുടര്‍ന്നാണ് ഇവര്‍ ഉടന്‍ തന്നെ കുട്ടിയെ കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ കുട്ടിയുടെ മരണം നേരത്തെ തന്നെ സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞു.ഇതേ തുടര്‍ന്ന് രക്ഷിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

