പത്തനംതിട്ട തോട്ടപ്പുഴശേരി പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണം ആരംഭിച്ചു

പത്തനംതിട്ട  : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്തില്‍ എട്ട് ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ഒരു കോടി 22 ലക്ഷം രൂപയാണ് തോട്ടപ്പുഴശേരി പഞ്ചായത്തില്‍ റോഡുകളുടെ പുനരുദ്ധാരണത്തിനായി വിനിയോഗിക്കുന്നത്

ഇല്ലത്തു പടി പൂഴിക്കുന്ന് റോഡ്, മുല്ലശേരി പടി റോഡ്, മാരാമണ്‍ മാര്‍ത്തോമാ പള്ളിപ്പടി  മൂഴിയില്‍ കലുങ്ക് പടി റോഡ്, പാറക്കൂട്ടത്തില്‍ പടി നെല്ലിക്കാപറമ്പ് കോളനി റോഡ്, തേലപ്പുറത്ത് പടി മുണ്ടകപ്പാടം റോഡ്, ഓറേത്തുപടി  കുറിയന്നൂര്‍ എച്ച്എസ് റോഡ്, അരുവിക്കുഴി കുമ്പളക്കുഴി റോഡ്, പരുത്തി മുക്ക് കള്ളിപ്പാറ വായനശാല റോഡ് എന്നീ റോഡുകളാണ് പുനരുദ്ധരിക്കുന്നത്.

ഇതോടൊപ്പം എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 7.5 ലക്ഷം രൂപ വിനിയോഗിച്ച്  പൂര്‍ത്തീകരിച്ച തോണിപ്പുഴ വൈഎംസിഎ റോഡിന്റെ ഉദ്ഘാടനവും വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ മഞ്ചു വര്‍ഗീസ്, സാറാമ്മ ജേക്കബ്, ബിജു ജെ. ജോര്‍ജ്, രാജന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8246/Road-construction.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →