വാഗ്ദാനങ്ങൾ നിരവധി; തിരഞ്ഞെടുപ്പ് തയാറെടുപ്പുകളുമായി നിതീഷ് കുമാർ

പട്ന: ഹയര്‍സെക്കന്ററി പരീക്ഷ പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് 25,000 രൂപയും ​ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 50,000 രൂപയും ഗ്രാന്റായി നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

അടുത്ത മാസം നടക്കാനിരിക്കുന്ന തെര‍ഞ്ഞെടുപ്പിന് തയ്യാറെടുപ്പുകളുമായി തിരഞ്ഞെടുപ്പ് അനുബന്ധ പ്രഖ്യാപനങ്ങൾ നടത്തുന്ന തിരക്കിലാണ് മന്ത്രി . തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം, തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ഏഴ് പ്രധാന പദ്ധതികളെക്കുറിച്ചു വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ കാര്‍ഷിക മേഖലകള്‍ക്കും അവശ്യമായ ജലസേചന സൗകര്യം ലഭ്യമാക്കും. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുക എന്നത് പ്രാവര്‍ത്തികമല്ലെന്ന് പറഞ്ഞ അദ്ദേഹം ജില്ലകള്‍ തോറും മെ​ഗാ സ്കില്‍ സെന്റര്‍ തയ്യാറാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ ​ഗ്രാമങ്ങളിലും സൗരോര്‍ജ്ജ ലൈറ്റുകള്‍ എത്തിക്കുമെന്നും ​ഗ്രാമപ്രദേശങ്ങളിലെ മാലിന്യ സംസ്കരണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വയോജനങ്ങള്‍ക്കുള്ള അഭയകേന്ദ്രങ്ങളും പാവപ്പെട്ടവര്‍ക്ക് വീടും നിതീഷ് കുമാർ വാഗ്ദാനം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →