ചെന്നൈയിലെ എം ജി എം ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ച (25/09/2020) ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ഓഗസ്റ്റ് അഞ്ച് മുതൽ ചെന്നൈയിലെ എം ജി എം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ നില സെപ്റ്റംബർ 22 ന് കൂടുതൽ ഗുരുതരമാകുകയായിരുന്നു. വെൻറിലേറ്ററിൻ്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
സെപ്റ്റംബർ ഏഴിന് കോവിഡ് നെഗറ്റീവായെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹത്തിൻ്റെ മറ്റു ചില അസുഖങ്ങൾ മൂർഛിക്കുകയായിരുന്നു.
16 ഇന്ത്യന്‍ ഭാഷകളിലായി 40000ത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു.ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. പദ്മശ്രീ, പദ്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിൽ എസ്. പി. സംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി 1946 ജൂൺ 4-നാണ് എസ്.പി.ബി. ജനിച്ചത്.
ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി 1946 ജൂണ്‍ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. 1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം.
എസ്.പി.ബി ആദ്യമായി മലയാളത്തിലേക്കെത്തുന്നത് ജി.ദേവരാജന്‍ മാഷിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു. 1969ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഈ കടലും മറുകടലും എന്ന മെലഡി പാടിക്കൊണ്ടായിരുന്നു അത്. ഭാര്യ സാവിത്രി. മകന്‍ എസ് പി ബി ചരണ്‍ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്. എസ് പി ബിയുടെ അമ്മ ശകുന്തളാമ്മ 2019ലാണ് മരണമടഞ്ഞത്.
ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്. പി. ബി. ജനപ്രീതി പിടിച്ചുപറ്റി. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സാവിത്രിയാണ് ഭാര്യ. എസ്. പി. ചരൺ മകനാണ്

