ആര്‍എംഎസ് ഇകെ ഡിവിഷന്റെ പെന്‍ഷന്‍ അദാലത്ത്

തിരുവനന്തപുരം: ആര്‍എംഎസ് ഇകെ ഡിവിഷന്റെ  പെന്‍ഷന്‍ അദാലത്ത്  2020 ഒക്ടോബര്‍ 12ന് രാവിലെ 11 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടത്തും. ആര്‍എംഎസ് ഇകെ ഡിവിഷനിലെ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.

പരാതികള്‍ ”ദ സൂപ്രണ്ട്, ആര്‍എംഎസ് ഇകെ  ഡിവിഷന്‍, കൊച്ചി 682011” എന്ന മേല്‍വിലാസത്തിലോ, srmekdn.keralapost@gmail.com എന്ന ഇമെയിലിലോ 2020 സെപ്റ്റംബര്‍ 30ന് മുന്‍പ് ലഭിക്കുന്ന വിധം അയക്കേണ്ടതാണ്. തപാലില്‍ അയക്കുന്ന പരാതിയുടെ കവറിലും ഇമെയിലിലും  ”പെന്‍ഷന്‍ അദാലത്ത്” എന്ന് രേഖപ്പെടുത്തേണ്ടതാണ്. പരാതിയില്‍ മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും രേഖപ്പെടുത്തിയിരിക്കണം. ഗൂഗിള്‍ മീറ്റ്  ഐഡി പരാതിക്കാരനെ വ്യക്തിപരമായി അറിയിക്കുന്നതായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →