കോഴിക്കോട് : പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേ രെ ആൻറിജൻ പരിശോധന നടത്തിയിരുന്നു. ഇതിൽ 232 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാളയം മാർക്കറ്റ് അടച്ചിട്ടു. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് അടയ്ക്കുന്നത്. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും.
പച്ചക്കറി കച്ചവടക്കാർ, ഉന്തുവണ്ടി കച്ചവടക്കാർ, പോർട്ടർമാർ എന്നിവർക്കാണ് പരിശോധന നടത്തിയത്. ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്.
363 പേര് സമ്പര്‍ക്കം വഴിയാണ് കോവിഡ് പിടിപെട്ടത്.