കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍

ചണ്ഡീഗഡ്:  കേന്ദ്രസര്‍ക്കാരിന്‍റ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഹരിയാനയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാക്കുന്നു. ബില്‍ പിന്‍ വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിതിന് പിന്നാലെയാണ് ഹരിയാനയിലെ എല്ലാ പ്രധാനപ്പെട്ട ദേശീയപാതകളും ഉപരോധിക്കുമെന്ന് ഭാരതീയ കിസാന്‍  യൂണിയന്‍ പ്രഖ്യാപിച്ചത്. 2020 സെപ്തംബര്‍ മാസം 20 ന് ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ 3 വരെയാണ് റോഡുപരോധിക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുളളത്.  ഇതിനു പുറമേ   അംബാല ഡെപ്യൂട്ടി കമ്മീഷണര്‍  ഓഫീസ് ഉപരോധിക്കുമെന്നും സംഘടന അറിയിച്ചു. 

അതേസമയം ദേശീയപാത ഉപരോധിക്കരുതെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍രാജ് പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചു. മാത്രമല്ല കോവിഡ് വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ തടയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. കര്‍ഷകര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ അവരെ പ്രതിപക്ഷം തെറ്റിധരിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

യമുനാ നഗര്‍ ടോള്‍പ്ലാസാ,കുരുക്ഷേത്ര-യമുനാ നഗര്‍ റോഡ്, കുരുക്ഷേത്ര-പെഹോവ റോഡ്, കുരുക്ഷേത്ര -കിര്‍മാച്   റോഡ് ,അംബാല ഹിസാര്‍ റോഡ്, ഷഹബാദ്-പഞ്ചഗുള റോഡ് എന്നീ പ്രധാന ഹൈവേകള്‍ ഉപരോധിക്കുമെന്നാണ്  ഭാരതീയ കിസാന്‍ യൂണിയന്‍ പ്രഖ്യാപി ച്ചിരിക്കുന്നത്. മൂന്നു ബില്ലുകള്‍ക്കെതിരെയാണ്  പ്രതിഷേധമുളളത്. ഈ ബില്ലുകള്‍ ലോകസഭ പാസാക്കിയിരുന്നു .  രാജ്യ സഭയില്‍ നാളെ ബില്ല് പാസാക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →