ആലപ്പുഴ, ശനി, 2026 നവംബർ 28, വൈകിട്ട് 6:17 (IST)
കഴിഞ്ഞ സീസണേക്കാൾ മികച്ച വിളവ്. നെല്ല് സംഭരണത്തിലും കാര്യമായ തടസ്സങ്ങളില്ല. രണ്ടാം കൃഷിയുടെ കൊയ്ത്ത് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കുട്ടനാട്ടിലെ കർഷകർക്ക് ആശ്വാസത്തിന് വകയുണ്ടായിരുന്നു. എന്നാൽ രണ്ട് ദിവസമായി ശക്തമായ തുലാവർഷം പെയ്തതോടെ ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. കൊയ്ത്തിന് പാകമായ നെൽച്ചെടികൾ പാടങ്ങളിൽ വീണുതുടങ്ങിയതും വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പുമാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും രാത്രിയിലുണ്ടായ ശക്തമായ മഴയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. രണ്ടാം കൃഷിയുടെ കൊയ്ത്ത് പുരോഗമിക്കുന്നതിനൊപ്പം പുഞ്ചക്കൃഷിക്കായി വിതച്ച പാടങ്ങളിൽ നെൽച്ചെടികൾ മുളച്ചുതുടങ്ങിയിട്ടുണ്ട്. ഈ പാടങ്ങളിലും അമിതമഴയും വെള്ളക്കെട്ടും ഭീഷണിയാകുന്നു. വെള്ളം പമ്പ് ചെയ്ത് പുറത്തുകളയുന്നുണ്ടെങ്കിലും മഴയെത്തുടർന്നുള്ള വൈദ്യുതിതടസ്സം പമ്പിങ് മുടക്കുന്നത് പ്രതിസന്ധി വർധിപ്പിക്കുന്നു.
കൊയ്ത്തിന് പാകമായ നെല്ല് പാടത്ത് വീഴുന്നു
കൈനകരി, നെടുമുടി, പുറക്കാട്, അമ്പലപ്പുഴ, തകഴി മേഖലകളിലാണ് ഇപ്പോൾ കൊയ്ത്ത് നടക്കുന്നത്. തുടർച്ചയായ മഴയിൽ നെൽച്ചെടികൾ കൂട്ടത്തോടെ ഒടിഞ്ഞുവീണതാണ് പ്രധാന തടസ്സം. വീണുകിടക്കുന്ന നെൽച്ചെടികൾ കൊയ്യാൻ കൂടുതൽ സമയം വേണ്ടിവരുന്നു. പാടങ്ങളിലെ വെള്ളക്കെട്ടും കൊയ്ത്തിന്റെ വേഗം കുറയ്ക്കുന്നു. ഇതോടെ കർഷകർക്ക് അധികച്ചെലവും നഷ്ടവും ഉണ്ടാകുന്നു.
പുഞ്ചക്കൃഷിക്കും ഭീഷണി
പുഞ്ചക്കൃഷിക്കുള്ള വിത്ത് വൈകിയെത്തിയതാണ് ഇത്തവണ വിത വൈകാൻ കാരണം. ഇതിനകം വിത പൂർത്തിയാക്കി നെൽച്ചെടികൾ മുളച്ച പാടങ്ങളാണ് ഇപ്പോൾ വെള്ളക്കെട്ടിന്റെ ഭീഷണി നേരിടുന്നത്. തുടർച്ചയായ പമ്പിങ്ങിലൂടെയാണ് വെള്ളം നിയന്ത്രിക്കുന്നത്. എന്നാൽ മഴയോടൊപ്പം വൈദ്യുതിയും മുടങ്ങുമ്പോൾ പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുന്നു.
എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൽ ആശങ്കപ്പെട്ടിരുന്ന കർഷകർക്ക് ഇപ്പോഴത്തെ ശക്തമായ മഴ മറ്റൊരു വെല്ലുവിളിയായിരിക്കുകയാണ്. ഒരു വശത്ത് വരൾച്ചാഭീതി, മറുവശത്ത് അമിതമഴ. കാലാവസ്ഥയിലെ ഈ അനിശ്ചിതത്വമാണ് കുട്ടനാട്ടിലെ നെൽകൃഷിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
76.94 ശതമാനം കൊയ്ത്ത് പൂർത്തിയായി
ലഭ്യമായ കണക്കുകൾ പ്രകാരം കുട്ടനാട്ടിൽ ഇതുവരെ 7,687.05 ഹെക്ടറിലെ കൃഷിയിൽ 76.94 ശതമാനം കൊയ്ത്ത് പൂർത്തിയായി. ആകെ 41,740.68 മെട്രിക് ടൺ വിളവാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 32,117.38 മെട്രിക് ടൺ നെല്ല് 32 മില്ലുകൾക്ക് കൈമാറിയിട്ടുണ്ട്. 8,703 കർഷകരാണ് ഇതിനകം നെല്ല് കൈമാറിയത്.
കൊയ്ത്ത് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മഴ തുടർന്നാൽ ശേഷിക്കുന്ന വിളവെടുപ്പിനെ അത് എത്രത്തോളം ബാധിക്കുമെന്നതാണ് കർഷകരുടെ ആശങ്ക. മികച്ച വിളവിന്റെ പ്രതീക്ഷയിലായിരുന്ന കുട്ടനാട്ടിലെ കർഷകർക്ക് ഇപ്പോൾ ഓരോ മഴദിവസവും നിർണായകമാണ്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.