കോഴിക്കോട്: വിനോദ യാത്രയ്ക്കിടയില്‍ ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫറൂക്ക് കോളേജ് മലയാളം അദ്ധ്യാപകന്‍ ഖമറുദ്ദീനെ കോടതി റിമാന്റ് ചെയ്തു. 2019 ഡിസംബര്‍ 6 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുടജാദ്രിയിലേക്ക് വിനോദയാത്ര പോയ ബസില്‍ അദ്ധ്യപകന്‍ വിദ്യാര്‍ത്ഥിനിയെ തന്റെ അടുത്തേക്ക് വിളിച്ചിരുത്തു കയായിരുന്നു.
ഏറ്റവും പിറകിലത്തെ സീറ്റിലാണ് ഇരുവരും ഇരുന്നത്. മറ്റുവിദ്യാര്‍ത്ഥികള്‍ മയക്കത്തിലായപ്പോള്‍ അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് കേസ്. ഭയന്നുപോയ വിദ്യാര്‍ത്ഥിനി ആരോടും പറഞ്ഞില്ല. എന്നാല്‍ കോളേജില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ധ്യാപകനില്‍ നിന്നുണ്ടായ ദുരനുഭവം സഹപാഠികളോട് പറയുകയുണ്ടായി. തുടര്‍ന്ന് ഐഎസ്എഫ് യൂണിറ്റും, മലയാളം വകുപ്പും മാനേജ്‌മെന്റിന് പരാതി നല്‍കി. പീഡനം നടന്നതായി കണ്ടെത്തിയതോടെ അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്തു. തുടര്‍ന്ന് ഒളിവില്‍ പോയ അദ്ധ്യാപകനെ 2020 സെപ്തംബര്‍ 15 ന് കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ.ജെ. ബാബുവിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

