ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരി 25 ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 25 വര്‍ഷം പിന്നിലെത്തിച്ചതായി ബില്‍ ഗേറ്റ്സ്. രാജ്യങ്ങളുടെ ദാരിദ്യാവസ്ഥ, വാക്സിനേഷന് റേറ്റ്, ജിഡിപി, വികസനം തുടങ്ങി. സുപ്രധാന വളര്‍ച്ചാ ഘടകങ്ങളെയെല്ലാം കൊവിഡ് ഇല്ലാതാക്കി. ഈ വര്‍ഷം വ്യത്യസ്തവും പ്രത്യേകതകള്‍ നിറഞ്ഞതുമാണ്. 1998ന് ശേഷമുള്ള ഏറ്റവും വലിയ ദാരിദ്യാവസ്ഥയിലാണ് ലോകമെന്നാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനും പരിഹാരം ഫലപ്രാപ്തിയുള്ള വാക്സിന് കണ്ടെത്തുകയെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് 25 ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 25 വര്‍ഷം പിന്നിലെത്തിച്ചു: ബില്‍ ഗേറ്റ്സ്
