കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പഴശ്ശി സാഗര്‍ മിനി ജലവൈദ്യുതി പദ്ധതി അടുത്ത 5 മാസത്തിനുളളില്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു പണികള്‍ അവസാന ഘട്ടത്തിലാണ്
ജൂണ്‍ മുതല്‍ നവംബര്‍ വരെയുളള മാസങ്ങളിലാണ് ഇവിടെനിന്നുളള ഉല്‍പാദനം പ്രതീക്ഷിക്കുന്നത്. 25.26 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉദ്‌പ്പാദനമാണ് ലക്ഷ്യമിടുന്നത്. പുഴയുടെ സമീപമുളള കരിങ്കല്‍ പാറക്കെട്ട് പൊട്ടിച്ച് തുരങ്കമുണ്ടാക്കുന്ന പദ്ധതി ഏതാണ്ട് പൂര്‍ത്തി യായിട്ടുണ്ട്. 80 മീറ്റര്‍ നീളത്തില്‍ തുരങ്കമെടുത്ത് അവിടെ നിന്ന മൂന്ന് തുരങ്കം വഴി വെളളം പവര്‍ ഹൗസിലെ ത്തിച്ചണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുക .25 മെഗാ വാട്ടിന്‍റെ മുന്ന് ജനറേറ്ററുകളാണ് ഉണ്ടാവുക.

