മന്ത്രി ഇ .പി ജയരാജന്റെ മകന്‍ ജയസ്ണ്‍ ജയരാജന് ചോദ്യം ചെയ്യാനായി ഇ.ഡി. നോട്ടീസ് നല്‍കും.

തിരുവനന്തപുരം; മന്ത്രി ഇ .പി ജയരാജന്റെ മകന്‍ ജയസ്ണ്‍ ജയരാജന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷില്‍ നിന്നും കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണിത്. ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി ജെയ്‌സന്‍ ഒരു കോടി രൂപ കമ്മീഷന്‍ വാങ്ങിയിരുന്നതായി ബിജെപിയും കോണ്‍ഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയ്സണ്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ജയ്സണ് ഇ.ഡി ഉടന്‍ നോട്ടിസ് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ ജയ്സണ്‍ ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുക.
മന്ത്രി കെ.ടി ജലീലിനേയും, ബീനിഷ് കോടിയേരിയേയും എന്‍ഫോഴ്സ്മെന്റ് ഉടന്‍ ചോദ്യം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →