പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് വിട്ടു കൊടുത്തുകൊണ്ട് ഹൈക്കോടതി


കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ടുകൊടുത്തുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. 16- 9- 2020 ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്. എത്രയും പെട്ടെന്ന് കേസ് ഏറ്റെടുത്ത് നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി സിബിഐയോട് നിർദ്ദേശിച്ചു. കേസിൽ ഒരു എഫ്ഐആർ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. ഓരോ പരാതിക്കും പ്രത്യേകം എഫ്ഐആർ വേണമെന്നും , എല്ലാ ജില്ലയിലെയും പോപ്പുലർ ഫിനാൻസ് ബ്രാഞ്ചുകൾ അതാത് കളക്ടർമാർ ഏറ്റെടുത്ത് മുദ്ര വയ്ക്കണമെന്നും സ്വർണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
14- 9- 2020 തിങ്കളാഴ്ച പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →