കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്നസുരേഷ് ഒഴികെ നാല് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. 15 – 09 – 2020 ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി അതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി കാലാവധി.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികൾക്കെതിരെയുള്ള ശക്തമായ ഡിജിറ്റൽ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കി. സംഭവത്തിന് ശേഷം പ്രതികൾ ഡിലീറ്റ് ചെയ്ത വാട്സപ്പ് സന്ദേശങ്ങളും ലാപ്ടോപ്പിൽ ഉള്ള രേഖകളും ഫോൺ സംഭാഷണങ്ങളും വീണ്ടെടുത്തു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയതിനെ തുടർന്നാണ് കോടതി വിധിയുണ്ടായത്.
നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വീഡിയോ ആൻജിയോഗ്രാം റിപ്പോർട്ട് മെഡിക്കൽ ബോർഡിൽനിന്ന് ലഭിച്ചാൽ മാത്രമേ കോടതിയിൽ ഹാജരാക്കാൻ സാധിക്കുകയുള്ളൂ. വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കെ ടി റമീസിന്റെ എൻഡോസ്കോപ്പി റിപ്പോർട്ടും മെഡിക്കൽ ബോർഡ് പരിശോധിക്കും.