കൊല്ലം: തീരദേശ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം ഫലപ്രദമായി തടയാനായതായി ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗൃഹനിരീക്ഷണത്തിലായിരുന്ന ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ജില്ലയിലെ നിലവിലെ സാഹചര്യവും പ്രതിരോധപ്രവര്‍ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെ അവതരിപ്പിച്ചു. കോവിഡ് ഇതര അടിയന്തര ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളില്‍ താത്കാലിക ഐ സി യു തുടങ്ങണമെന്ന നിര്‍ദേശവുമായി സഹകരിക്കാത്തവരില്‍ നിന്നും ദുരന്ത നിവാരണ നിയമപ്രകാരം വിശദീകരണം തേടി നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലയിലെ ആശുപത്രികളുടെ ഐ സി യു, വെന്റിലേറ്റര്‍ എന്നിവയുടെ സ്ഥിതി വിവരം, കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം, മരണ നിരക്ക് എന്നിവ അദ്ദേഹം ചോദിച്ചറിഞ്ഞു.
കോവിഡ് രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ വാര്‍ഡ് തലങ്ങളില്‍ 10 മുതല്‍ 15 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച കൂട്ടായ്മയാണ് സി സി ജി. സി സി ജി യുടെ പ്രവര്‍ത്തനവും പുരോഗതിയും ആര് ഡി ഒ ശിഖ സുരേന്ദ്രന് ചീഫ് സെക്രട്ടറിയെ അറിയിച്ചു.
ജില്ലയിലെ കോവിഡ് മരണനിരക്കും രോഗബാധയുടെ തീവ്രതയും സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവതരിപ്പിച്ചു. സിറ്റി പൊലീസ് കമ്മീഷണറുമായും റൂറല്‍ പൊലീസ് മേധാവിയുമായും രോഗവ്യാപനത്തെ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം വിശകലനം ചെയ്തു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സംരക്ഷിത കുടുംബ കൂട്ടായ്മയുടെ(സി സി ജി) ലോഗോ ചീഫ് സെക്രട്ടറി പ്രകാശനം ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന സമയത്തെ ഔദ്യോഗിക മുറി സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കളക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ ആര് സുമീതന്‍ പിള്ള, എം എ റഹിം, ബീന റാണി, ജ്യോതിലക്ഷ്മി, റവന്യൂ-ദുരന്ത നിവാരണ അതോറിറ്റി ജീവനക്കാര്‍, ദേശീയ-ഗ്രാമീണ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ ആര് സന്ധ്യ, ഹൂസൂര്‍ ശിരസ്തദാര്‍ പി രാധാകൃഷ്ണന് നായര്‍, കൊല്ലം തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എ ഡി എം പി.ആര്. ഗോപാലകൃഷ്ണന് ഉള്‍പ്പടെ മറ്റ് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7786/chief-secretary-analyse-covid-19-preventive-measures-.html

