കൊൽക്കത്ത /2026 / ഒക്ടോബർ 10
വനാവകാശ നിയമം നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താൻ രണ്ടാം മേഖലാതല അവലോകന സമ്മേളനം ഒക്ടോബർ ഒമ്പതിന് കൊൽക്കത്തയിൽ നടന്നു. എട്ട് സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളാണ് പരിശോധിച്ചത്. തീർപ്പാകാത്ത അപേക്ഷകൾ പരിഗണിക്കാനും നിരസിച്ച അപേക്ഷകൾ നിയമപ്രകാരം പുനഃപരിശോധിക്കാനും ജില്ലാതലത്തിൽ സമയപരിധിയുള്ള പ്രവർത്തനപദ്ധതികൾ തയ്യാറാക്കണമെന്ന് കേന്ദ്ര ആദിവാസികാര്യ മന്ത്രാലയം നിർദേശിച്ചു. അംഗീകരിച്ച വനാവകാശങ്ങൾ റവന്യൂ, വനം രേഖകളിൽ ഉൾപ്പെടുത്തുന്നതും സാമൂഹിക വനവിഭവ അവകാശങ്ങളും പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങളുടെ ആവാസ അവകാശങ്ങളും ഉറപ്പാക്കുന്നതും സമ്മേളനം ചർച്ച ചെയ്തു.
രാജ്യത്ത് പതിനൊന്ന് ലക്ഷം അപേക്ഷകൾ തീർപ്പാകാതെ
പശ്ചിമ ബംഗാൾ, അസം, ത്രിപുര, ജാർഖണ്ഡ്, ഒഡിഷ, ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ആദിവാസിക്ഷേമ, റവന്യൂ, വനം വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ആദിവാസി ഗവേഷണ സ്ഥാപനങ്ങളിലെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. അപേക്ഷകൾ കൂടുതലായി കെട്ടിക്കിടക്കുന്ന ജില്ലകളിലെ കളക്ടർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എത്തി. ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 54 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഏകദേശം 25 ലക്ഷം വനാവകാശ രേഖകൾ വിതരണം ചെയ്തു. പതിനൊന്ന് ലക്ഷത്തോളം അപേക്ഷകൾ വിവിധ ഘട്ടങ്ങളിൽ തീർപ്പാകാതെ തുടരുന്നു. പതിനെട്ട് ലക്ഷത്തിലധികം അപേക്ഷകൾ നിരസിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഒഡിഷ, അസം സംസ്ഥാനങ്ങളിലെ ചില ജില്ലകളിലാണ് തീർപ്പാകാത്ത അപേക്ഷകൾ കൂടുതലുള്ളത്. ഈ സാഹചര്യം പരിഹരിക്കാൻ അപേക്ഷകളുടെ പരിശോധന വേഗത്തിലാക്കാനും കണക്കുകളിലെ പൊരുത്തക്കേടുകൾ തിരുത്താനും രേഖകൾ ഡിജിറ്റലാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
അവകാശത്തിനൊപ്പം ഉപജീവനപിന്തുണയും ഉറപ്പാക്കണം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി സെപ്റ്റംബർ പത്തിന് ബെംഗളൂരുവിൽ നടന്ന ആദ്യ സമ്മേളനത്തിന്റെ തുടർച്ചയായാണ് കൊൽക്കത്തയിലെ അവലോകനം. വനാവകാശ രേഖകൾ ഡിജിറ്റലാക്കുന്നതിലും സർക്കാർ രേഖകളുമായി ബന്ധിപ്പിക്കുന്നതിലും അവകാശികൾക്ക് ഉപജീവനപദ്ധതികളും വായ്പാസൗകര്യങ്ങളും ലഭ്യമാക്കുന്നതിലുമുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ ആന്ധ്രപ്രദേശിലെ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിരുന്നു. സാമൂഹിക വനവിഭവങ്ങൾ പരിപാലിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാനും നടപ്പാക്കാനും ഗ്രാമസഭകൾക്ക് പിന്തുണ നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ പദ്ധതികൾ വനം വകുപ്പിന്റെ പരിപാലനപദ്ധതികളുമായി ബന്ധിപ്പിക്കുമ്പോഴും ഗ്രാമസഭയുടെ അധികാരം കേന്ദ്രസ്ഥാനത്ത് നിലനിർത്തണം. പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങളുടെ ആവാസ അവകാശങ്ങൾക്ക് അവരുടെ പരമ്പരാഗത സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട ഗ്രാമസഭകളുടെയും പങ്കാളിത്തത്തോടെ പ്രത്യേകം പദ്ധതികൾ തയ്യാറാക്കണം. അംഗീകരിച്ച അവകാശങ്ങൾ കൃത്യമായ ഭൂപടങ്ങളോടെ സർക്കാർ രേഖകളിൽ ചേർക്കാനും അവകാശികൾക്ക് ഭൂവിനിയോഗം, പാർപ്പിടം, ഉപജീവനം എന്നിവയ്ക്കുള്ള സഹായം ഉറപ്പാക്കാനും നിർദേശിച്ചു.

Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.