കോവിഡ് കാലത്തെ പരോൾ മാനദണ്ഡങ്ങൾ കുറ്റവാളികൾ മുതലെടുക്കാൻ അവസരമൊരുക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: കോവിഡ് കാലത്ത് ജയിലിനുള്ളിൽ കുറ്റവാളികളുടെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി നൽകുന്ന പരോൾ കുറ്റവാളികൾ ദുരുപയോഗപ്പെടുത്താൻ ഉള്ള സാഹചര്യം ഉണ്ടാകരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.

സമൂഹത്തിനോ വ്യക്തികൾക്കോ കോവിഡ് കാലങ്ങളിൽ നൽകുന്ന പരോളിൽ നിന്ന് സുരക്ഷാ പ്രശ്നങ്ങൾ ഉടലെടുക്കരുത് എന്ന് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച ഇറക്കിയ പുതിയ നിർദ്ദേശങ്ങളിൽ പറയുന്നു.

ലൈംഗിക അതിക്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ ഉപദ്രവിക്കൽ , കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചെയ്തവരുടെ പരോൾ അനുവദിക്കുമ്പോൾ പ്രത്യേക വിദഗ്ധരടങ്ങുന്ന കമ്മിറ്റിയുടെ അനുമതി വാങ്ങണം.

മുൻപേ നൽകിയ പരോൾ കുറ്റവാളികൾ ദുരുപയോഗം ചെയ്തിട്ടില്ല എന്ന് പരോൾ നൽകുന്ന കമ്മിറ്റി പരിശോധിക്കണം.മനശാസ്ത്രജ്ഞരും ക്രിമിനൽ വാസനകളെ കുറിച്ച് പഠിക്കുന്നവരും അടങ്ങുന്നതാണ് ഈ കമ്മിറ്റി .

കുറ്റവാളികൾക്ക് കൂടുതൽ പരോൾ നൽകുന്നത് സമൂഹത്തിൽ സുരക്ഷാഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് പശ്ചാത്തലത്തിലാണ്കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പുതിയ ഉത്തരവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →