ന്യൂഡല്‍ഹി ജൂലൈ 9: ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര ഇടനാഴിയായ കര്‍താപൂര്‍ ഇടനാഴിയുടെ നടപടിക്രമങ്ങളും മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുമായി ജൂലൈ 14ന് വഗാഹില്‍ വെച്ച് രണ്ടാംഘട്ട യോഗം ചേരും. ഇന്ത്യന്‍ മാധ്യമങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ച് പാകിസ്ഥാന്‍. ആവശ്യമുള്ളവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാമെന്നും അറിയിച്ചു.
ഇന്ത്യന്‍ മാധ്യമങ്ങളെ വഗാഹില്‍ വെച്ച് നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കുന്നു. ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷനില്‍ വിസ വേണ്ടവര്‍ക്ക് അപേക്ഷിക്കാമെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
ജൂലൈ 14ന് വഗാഹില്‍ വെച്ച് സമ്മേളനം നടക്കുമെന്ന് ജൂലൈ 2ന് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നു. ജൂലൈ 11നും ജൂലൈ 14നും ഇടയില്‍ സമ്മേളനം നടത്തണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീയതി സ്ഥിതീകരിച്ചത്.
യോഗത്തിന്‍റെ ആദ്യഘട്ടം മാര്‍ച്ച് 14നായിരുന്നു നടന്നത്. പാകിസ്ഥാനിലെ കര്‍താപൂറിലെ ദര്‍ബാര്‍ സാഹിബും ഗുര്‍ദാസ്പൂറിലെ ദേരാ ബാബ നാനാക് ക്ഷേത്രവും തമ്മിലുള്ള നടപ്പാതകളെ കൂട്ടിയോജിപ്പിക്കും.

